ചെന്നൈ- തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കി മാറ്റുന്നതിനുളള നടപടികളുടെ ഭാഗമായി വേദനിലയത്തിലുളള സ്ഥാവര ജംഗമ സ്വത്തുക്കളുടെ വിവരങ്ങള്‍ സക്കാര്‍ പുറത്തുവിട്ടു.
സ്വര്‍ണ്ണം-4 കിലോ 372 ഗ്രം,വെളളി-601 കിലോഗ്രം 421 ഗ്രം, വെളളിപാത്രങ്ങള്‍-162 എണ്ണം, ടെലിവിഷനുകള്‍- 11, റെഫ്രിജറേറ്ററുകള്‍- 10, എയര്‍കണ്ടീഷനറുകള്‍- 38, ഗൃഹോപകരണങ്ങള്‍- 556, അടുക്കള പാത്രങ്ങള്‍ 6514, കിച്ചന്‍ റാക്കുകളും ഗൃഹോപകരണങ്ങളും -12, കത്തി, സ്പൂണ്‍, മുളള് മുതലായവ-1055, പൂജാപാത്രങ്ങള്‍ -15, വസ്ത്രങ്ങള്‍, ടവ്വലുകള്‍, ബെഡ്ഷീറ്റുകള്‍, കര്‍ട്ടനുകള്‍, ചെരിപ്പുകള്‍ തുടങ്ങിയവ -10438, ടെലഫോണ്‍, മൊബൈല്‍ഫോണ്‍ എന്നിവ-29, അടുക്കളയിലെ വൈദ്യുതി ഉപകരണങ്ങള്‍ 221, മറ്റു വൈദ്യതി ഉപകരണങ്ങള്‍-251, പുസ്തകങ്ങള്‍-8376, മെമൊന്‍റോകള്‍ 394, ലൈസന്‍സ്, ഐറ്റി സ്റ്റേറ്റ്മെന്‍റ്സ് തുടങ്ങിയുളള രേഖകള്‍- 653, സ്റ്റേഷനറി സാധനങ്ങള്‍-253, ഫര്‍ണിഷ്ംഗ് സാ ധനങ്ങള്‍ -1712, സ്യൂട്ട്കെയ്സസ്-65, കോസ്മെറ്റിക്ക് സാധനങ്ങള്‍-108, ക്ലോക്കുകള്‍-6, കാനന്‍ സിറോക്സ് മെഷീന്‍-1, ലേസര്‍ പ്രിന്‍റര്‍ -1, മറ്റുളള സാധനങ്ങള്‍-959, ആകെ സാധനങ്ങള്‍ 32,721. ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയം 1967 ല്‍ ജയലളിതയുടെ അമ്മ 1.32 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണ്. 24,000 ചതുരശ്ര അടിയാണ് വിസ്തീര്‍ണ്ണം. ജയലളിതയുടെ മരണശേഷം ഈ വസ്തുവിന്‍റെ അവകാശം സംബന്ധിച്ച സഹോദരന്‍ ജയകുമാറും ജയലളിതയുടെ തോഴി ശശികലയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടയില്‍ 2017 ല്‍ വേദനിലയം ഏറ്റെടുത്ത് ജയ സ്മാരകമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു.