റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ ടാങ്ക് വേധ മിസൈൽ ധ്രൂവാസ്ത്രയുടെ പരീക്ഷണ വിജയത്തിൽ പകച്ച് പാക്കിസ്ഥാനും, ചൈനയും .

July 24, 2020 - 12:43 am

ന്യൂഡല്‍ഹി: തന്ത്രപ്രധാനമായ ആയുധം ധ്രുവാസ്ത്ര എന്ന ടാങ്ക് വേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഡി ആര്‍ ഡി ഒ വികസിപ്പിച്ചെടുത്ത ഈ മിസൈല്‍ ഒഡീഷയുടെ ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷിച്ചത്. ജൂലൈ 15, 16 തീയതികളിലാണ് ഈ സ്വയം നിയന്ത്രിത മിസൈലിന്റെ പരീക്ഷണം നടന്നത്.

ഹെലികോപ്ടറുകളില്ലാതെയാണ് ആദ്യപരീക്ഷണം നടന്നത്. ധ്രുവാസ്ത്രയ്ക്ക് ആദ്യം ഹെലീന എന്നായിരുന്നു പേര്‍. പിന്നീട് ധ്രുവ് ഹെലികോപ്ടറില്‍ നിന്നും വിക്ഷേപിക്കുന്ന അസ്ത്രം എന്നര്‍ഥമാക്കുന്ന ”ധ്രുവാസ്ത്രം” എന്ന് പേരിട്ടു. ആദ്യപരീക്ഷണം ഹെലികോപ്ടറില്ലാതെയാണ് നടത്തിയതെങ്കിലും താമസിയാതെ ഹെലികോപ്ടറില്‍ നിന്നും വിക്ഷേപിക്കുന്നതിനുള്ള പരീക്ഷണവും നടത്തും.

ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് ധ്രുവ, രുദ്ര എന്നീ രണ്ടു ഹെലികോപ്ടറുകളില്‍ എട്ടു മിസൈലുകള്‍ വീതം ഘടിപ്പിക്കാനാകും. ഇതിന് അത്യാധുനിക ടാങ്കുകളെ നേരിട്ടും മുകളില്‍ നിന്നും തുളച്ച് നശിപ്പിക്കാനുള്ള കഴിവുണ്ട്. ടാങ്കിനകത്തെ സൈനീകര്‍ക്ക് പുറത്തിറങ്ങാനുള്ള സമയം പോലും ലഭിക്കില്ലെന്നാണ് വിവരം.

ലഡാക്കില്‍ വിന്യസിച്ചിട്ടുള്ള നാഗ് മിസൈലിന് 4 കിലോമീറ്ററായിരുന്നു റേഞ്ച് എങ്കില്‍ ധ്രുവാസ്ത്രത്തിന് 8 കിലോമീറ്ററാണ് റേഞ്ച്. ‘നാമിക’ എന്ന ലോഞ്ചറില്‍ നിന്നുമാത്രമേ നാഗ് മിസൈല്‍ വിക്ഷേപിക്കാനാകൂ എന്നിരിക്കെ ധ്രുവാസ്ത്രം ഹെലികോപ്ടറില്‍ നിന്ന് നേരിട്ടും മുകളില്‍ നിന്നും വിക്ഷേപിക്കാനാകും.

ഇന്ത്യയുടെ പരീക്ഷണത്തെ പാക്കിസ്ഥാനും ചൈനയും ഭീതിയോടെയാണ് കാണുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *