റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്ക്ഡൗണിലേക്ക് മടങ്ങണം എന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിന് കേന്ദ്രം അനുകൂലിക്കുന്നില്ല. സാമൂഹ്യഅകലം പാലിച്ച് കൊറോണയെ കീഴടക്കണമെന്ന് നരേന്ദ്രമോദി.

July 23, 2020 - 4:00 pm

ന്യൂഡല്‍ഹി: കൊറോണ വ്യാപനം രൂക്ഷമാകുന്ന അവസ്ഥയില്‍ ലോക്ക്ഡൗണിലേക്ക് പോകുന്നതല്ല ശരിയായ വഴിയെന്നും സാമൂഹ്യ അകലം പാലിച്ചും ശുചിത്വം നോക്കിയമാണ് രോഗത്തെ കീഴടക്കേണ്ടതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക എന്നിവ പാലിച്ച് പോരാട്ടവുമായി മുന്നോട്ടു പോകുകയാണ് വേണ്ടതെന്ന് മോദി ആഹ്വാനം ചെയ്തു.

കൊറോണ രോഗവ്യാപനം അതീവഗൗരവമായിരിക്കെയാണ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിലേക്ക് പോകുന്നതിനെ പറ്റിയാലോചിക്കുന്നത്. മണിപ്പൂരിലും മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലും ലോക്ക്ഡൗണിലേക്ക് പോയിക്കഴിഞ്ഞു. പശ്ചിമബംഗാളിലും ഉത്തര്‍പ്രദേശിലും രണ്ടു ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ലോക്ക്ഡൗണിലേക്ക് മടങ്ങുക എന്ന ആശയത്തോട് കേന്ദ്രം യോജിക്കുന്നില്ല.

വരാനിരിക്കുന്ന സ്വാതന്ത്രദിനാഘോഷം നിയന്ത്രണങ്ങളോടെ ആള്‍ക്കൂട്ടമില്ലാതെ ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *