വൈത്തിരി താലൂക്ക് ഓണ്‍ലൈന്‍ അദാലത്ത്:15 പരാതികള്‍ തീര്‍പ്പാക്കി

വയനാട്: വൈത്തിരി താലൂക്ക് പരാതി പരിഹാര അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് നടന്നത്. അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടറെ പരാതികള്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 10.30 മുതല്‍ നടന്ന അദാലത്തില്‍ 21 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. തീര്‍പ്പാക്കാത്ത പരാതികള്‍ വിശദമായ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

പ്രളയ ധനസഹായം, ലൈഫ് ഭവന പദ്ധതി, ഭൂ നികുതി എന്നീ വിഭാഗങ്ങളിലാണ് പരാതികള്‍ ലഭിച്ചത്. കളക്ട്രേറ്റില്‍ നടന്ന ഓണ്‍ലൈന്‍ അദാലത്തില്‍ എ.ഡി.എം. ഇ. മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, വൈത്തിരി താലൂക്ക് തഹസില്‍ദാര്‍ അബ്ദുള്‍ ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6251/Vythiri-taluk-online-adalat.html

Share
അഭിപ്രായം എഴുതാം