പത്തനംതിട്ട: രണ്ടാംഘട്ടത്തില്‍ വ്യവസായ വകുപ്പ് നല്‍കുന്ന 12 ടെലിവിഷന്‍ സെറ്റുകള്‍ വീണാ ജോര്‍ജ് എംഎല്‍എ കൈമാറി. വ്യവസായ വകുപ്പിന്റെ ഓഫീസിന് മുന്‍പിലെ തുറസായ സ്ഥലത്ത് മുന്‍കൂട്ടി നല്‍കിയ നിര്‍ദേശപ്രകാരം എത്തിയ 10 പേര്‍ക്കാണ് ടെലിവിഷന്‍ സെറ്റുകള്‍ നല്‍കിയത്.
അതത് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കാണ് ടെലിവിഷന്‍ സെറ്റുകള്‍ എംഎല്‍ എ കൈമാറിയത്. സാമ്പത്തികമായ ബുദ്ധിമുട്ട് മൂലം ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് റ്റിവികള്‍ നല്‍കിയത്. ആറന്മുള മണ്ഡലത്തിലെ അര്‍ഹരായ 12 വിദ്യാര്‍ഥികളെയാണ് ഇതിനായി തെരഞ്ഞെടുത്തത്.
എംഎല്‍എയോടൊപ്പം വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ ഡി. രാജേന്ദ്രന്‍, ഇന്‍ഡസ്ട്രിയല്‍ മാനേജര്‍മാരായ ഹരി, ജോണ്‍ സാം എന്നിവര്‍ പങ്കെടുത്തു.