ഹയര്‍ സെക്കണ്ടറി, പ്ലസ് ടു പരീക്ഷഫലം; ഇടുക്കി ജില്ലക്ക് മികച്ച വിജയം

ഇടുക്കി: ജില്ലയില്‍ 80 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലായി 10969 കുട്ടികളാണ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 10890 പേര്‍ പരീക്ഷ എഴുതി. 90310 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയം 85.49%. സംസ്ഥാന തലത്തില്‍ ലഭിച്ച 85.13% ത്തേക്കാള്‍  കൂടുതലാണ് ഇക്കുറി ജില്ലയിലെ വിജയശതമാനം. വിവിധ സ്‌കൂളുകളില്‍ നിന്നായി 670 വിദ്യാര്‍ത്ഥികള്‍  എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കി. ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പ്ലസ്ടു പരീക്ഷ എഴുതിയ 133 കുട്ടികളില്‍ 109 പേര്‍ വിജയിച്ചു.  ഈ വിഭാഗത്തില്‍ ഒരു കുട്ടിക്ക് മാത്രമാണ് എല്ലാ വിഷയങ്ങളിലും A+ നേടാന്‍ കഴിഞ്ഞത്. ഓപ്പണ്‍ സ്‌കൂള്‍ വഴി ജില്ലയില്‍  666 കുട്ടികള്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. 645 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 323 പേര്‍ ഉപരിപoനത്തിനര്‍ഹരായി. സംസ്ഥാന തലത്തില്‍ ഈ വിഭാഗത്തില്‍ നിന്നും വിജയിച്ചവര്‍ 43% ആയിരുന്നെങ്കില്‍ ജില്ലയിലെ വിജയശതമാനം 50.08 ആയി ഉയര്‍ന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6171/Higher-secondary-result.html

Share
അഭിപ്രായം എഴുതാം