കേരളത്തിലെ ആദ്യ വനിത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചുമതലയേറ്റു

തൃശൂര്‍: കേരളത്തിലെ ആദ്യ വനിത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത ചുമതലയേറ്റു. ചൊവ്വാഴ്ചയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അന്‍വര്‍ സാദത്തില്‍നിന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടറായി ഒ സജിത ചുമതലയേറ്റത്. തൃശൂര്‍ സ്വദേശിയാണ്. 2014ല്‍ സിവില്‍ എക്‌സൈസ് ഓഫിസറായി സജിത സര്‍വിസില്‍ പ്രവേശിച്ചു. 2016ലാണ് വനിതകള്‍ക്കും എക്‌സൈസ് ഇന്‍സ്‌പെക്ടറാവാമെന്ന സുപ്രധാന സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായത്. ഒരു വര്‍ഷമായിരുന്നു ഇന്‍സപ്‌ക്ടെര്‍ പരിശീലനം. എക്‌സൈസ് അക്കാദമിക്കു പുറമേ വിവിധ എക്‌സൈസ് സര്‍ക്കിള്‍, റേഞ്ച് ഓഫിസുകളിലും പരിശീലനമുണ്ടായിരുന്നു.

ഷൊര്‍ണൂര്‍ ചുഡുവാലത്തൂര്‍ കെ ജി അജിയാണ് ഭര്‍ത്താവ്. തൃശൂര്‍ തൈക്കാട്ടുശ്ശേരിയില്‍ റിട്ട. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ദാമോദരന്റെയും ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ പ്രധാനാധ്യാപികയായിരുന്ന കെ യു മീനാക്ഷിയുടേയും മകളാണ് സജിത. മകള്‍ ഇന്ദു സിഎംഐ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ്.

Share
അഭിപ്രായം എഴുതാം