തിരുവനന്തപുരം: മുഖ്യ മന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നിലവിലെ ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കരന്റെ കള്ളക്കടത്ത് ബന്ധമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടറിയറ്റിന് സമീപത്തെ ഫ്ലാറ്റിൽ വച്ചാണ് പ്രതികൾ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ . ഇവിടെ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർ സ്ഥിരം എത്തിയിരുന്നതായി കസ്റ്റംസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റിൽ പരിശോധന നടത്തി സന്ദർശക രജിസ്റ്റർ, വാഹന രജിസ്റ്റർ എന്നിവ കണ്ടെടുത്തിരുന്നു.
സ്വപ്ന ഉൾപ്പെട്ട പോലീസ്, ക്രൈം ബ്രാഞ്ച് കേസുകളിൽ ഉന്നത ഉദ്യോഗസ്ഥരോട് സ്വപ്നയ്ക്ക് വേണ്ടി സംസാരിച്ചത് ശിവശങ്കറാണന്നും തെളിവുകൾ ലഭിച്ചു.
പ്രതികളുടെയും, ശിവശങ്കരന്റെയും ഫോൺ കോൾ രേഖകളും വിശദമായി പരിശോധിക്കുവാനും നീക്കമാരംഭിച്ചു.
ഔദ്യോഗിക പദവി സ്വർണ്ണകടത്തിന് വേണ്ടി ഉപയോഗിച്ചോ എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾക്കായി ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്യും. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഐ എൻ എ ഉൾപ്പെടെയുള്ള വിവിധ ഏജൻസികളും തെളിവെടുത്തേക്കും.