തൊടുപുഴ: തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൊള്ളയടിക്കാൻ ശ്രമം. ഞായറാഴ്ച രാത്രിയിലാണ് സംഭവം. അഞ്ച് പേരുടെ സംഘമാണ് എടിഎം തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ചത്. പണം നഷ്ടമായിട്ടില്ല എന്ന് ബാങ്ക് അധികൃതർ പറഞ്ഞു. പോലീസ് നായയെ ഉപയോഗിച്ച് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു ഉള്ള അന്വേഷണവും നടന്നുകൊണ്ടിരിക്കുന്നു. പ്രതികളെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിച്ചതായാണ് വിവരം.
വണ്ണപ്പുറത്ത് എടിഎംകൊള്ളയടിക്കാൻ അഞ്ചംഗസംഘം ശ്രമിച്ചു.
