റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

75 കാരിയെ ശാരീരികമായി ഉപദ്രവിക്കുവാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

July 10, 2020 - 4:09 pm

വർക്കല: അയിരൂർ ചാരും കുഴി പുത്തൻ വീട്ടിൽ രാജീവ് (26) ആണ് പോലീസിന്റെ പിടിയിലായത്. വൃദ്ധയുടെ വീടിനു സമീപമായിരുന്നു സംഭവം. 2020 ജൂൺ 24 – ന് അർദ്ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

സംഭവ ദിവസം രാത്രി 8.30 മണിയോടെ വൃദ്ധയുടെ വീടിന് സമീപം ഒളിച്ചിരുന്ന പ്രതി 11 ഓടെ മെയിൽ സ്വിച്ച് തകർത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് ശേഷം അടിവസ്ത്രം മാത്രം ധരിച്ചെത്തി വീടിന്റെ ഓട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധയെ പീഡിപ്പിക്കുവാൻ ശ്രമിച്ചു. എതിർത്ത ഇവരെ വലിച്ചിഴച്ച് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് പീഡിപ്പിക്കുവാൻ ശ്രമിക്കുന്നതിനിടെ വൃദ്ധ നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപെടുകയായിരുന്നു.

വൃദ്ധയുടെ വീടിന് സമീപത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രതിയുടെ വസ്ത്രവും മാലയും ചെരുപ്പും കണ്ടെത്തിയതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

രണ്ട് തവണ പോലീസ് ഇയാളെ പിടികൂടുവാനായി വീട്ടിലെത്തിയെങ്കിലും സമീപത്തെ കായലിൽ ചാടി രക്ഷപെടുകയായിരുന്നു. പിന്നീട് തന്ത്രപരമായി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

മോഷണക്കേസുകളിലും പീഡന കേസിലും ഇയാൾ മുൻപും പ്രതിയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അയിരൂർ പോലീസ് ഇൻസ്പെക്ടർ വി. എസ്. പ്രശാന്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *