ഇന്ത്യയില്‍ ആദ്യത്തെ കോവിഡ്-19 വാക്‌സിന്റെ വികസനപാതയിലെ വിജയഗാഥ

ബംഗലൂരു: ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിനു സമാന്തരമായി ഇന്ത്യയും മനുഷ്യന്മാരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ മുന്‍കൈ എടുക്കുന്നുണ്ട്.

ഒരു ഇന്ത്യന്‍ കര്‍ഷകന്റെ മകനായ ഡോ. കൃഷ്ണ എല്ല, കൊറോണ വൈറസ് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ സ്വന്തം ഉടമസ്ഥതയില്‍ ഇന്ത്യയില്‍ തുറന്ന ഒരു ലാബ് ഇപ്പോള്‍ ഒരു വലിയ കമ്പനി ആയി പരിണമിച്ചിരിക്കുന്നു. അവരുടെ കണ്ടുപിടിത്തമായ വാക്‌സിന്‍ ഓഗസ്റ്റ് 15ന് പുറത്തിറക്കുമെന്ന് പറയപ്പെടുന്നു. ഇതിന്റെ ഹ്യൂമന്‍ ക്ലിനിക്കല്‍ ട്രയലിനും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ ഭാരത് ബയോടെക് കമ്പനിയാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.

സിക്ക വൈറസിനെതിരെ ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍, ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഹെപ്പറ്റൈറ്റിസ് വാക്‌സിന്‍ എന്നിവ കണ്ടുപിടിച്ച ആദ്യത്തെ കമ്പനിയാണിത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ചാണ് കമ്പനി ഇപ്പോഴത്തെ ദൗത്യത്തില്‍ പ്രവര്‍ത്തിക്കുന്നത്.

തമിഴ്‌നാട്ടില്‍ ജനിച്ച കൃഷ്ണ എല്ല, കാര്‍ഷിക മേഖലയിലൂടെ ബയോടെക്‌നോളജി ലോകത്തേക്ക് പ്രവേശിച്ച ആദ്യത്തെ കുടുംബാംഗമായിരുന്നു. ഒരു മധ്യവര്‍ഗ കാര്‍ഷിക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. കൃഷിശാസ്ത്രം പഠിച്ച അദ്ദേഹം തുടക്കത്തില്‍ കൃഷിചെയ്യാനായിരുന്നു പദ്ധതിയിട്ടത്. പക്ഷേ സാമ്പത്തിക സമ്മര്‍ദ്ദം മൂലം അദ്ദേഹം കെമിക്കല്‍ ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബെയറില്‍ ഫെലോഷിപ്പ് നേടി.

സ്‌കോളര്‍ഷിപ്പ് നേടി ഒരു ഹംഗര്‍ ഫെലോഷിപ്പിനായി അമേരിക്കയിലേയ്ക്ക് പോയതിനുശേഷം ഹവായ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും, വിസ്‌കോണ്‍സിന്‍ മാഡിസണ്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും അദ്ദേഹം നേടി. അമേരിക്കയില്‍ സ്ഥിരതാമസമാക്കുവാന്‍ ആലോചിച്ചിരുന്നുവെങ്കിലും ഇന്ത്യയിലേക്ക് വരണമെന്ന, സ്വന്തം അമ്മയുടെ, ആഗ്രഹപ്രകാരം ഇന്ത്യയില്‍ തിരിച്ചെത്തി. 2008ലും 2011ലും ഡോ. കൃഷ്ണ എല്ല പ്രധാനമന്ത്രിയുടെ മികച്ച ടെക്‌നീഷ്യനുള്ള പുരസ്‌കാരം നേടി പ്രശസ്തനായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →