നാഗാലാന്‍ഡ് : നായ മാംസം വില്‍ക്കുന്നത് നിരോധിച്ച് നാഗാലാന്‍ഡ് മന്ത്രിസഭ. മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുള്ള പ്രതിഷേധത്തിന്റെ ഫലമായാണ് തീരുമാനം. നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി ടെംജെന്‍ ടോയ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നായ വിപണികളുടെയും അവയുടെ വാണിജ്യ ഇറക്കുമതിയും കച്ചവടവും നിരോധിക്കാനും വേവിച്ചതും പാകം ചെയ്യാത്തതുമായ നായ ഇറച്ചി വില്‍പ്പന നിരോധിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നാഗാലാന്‍ഡ് മുഖ്യമന്ത്രി നീഫിയു റിയോയുടെയും പാര്‍ലമെന്റ് അംഗവും മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധിയെയും ടാഗ് ചെയ്ത് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
വര്‍ഷന്തോറും മുപ്പതിനായിരത്തോളം നായകളെയാണ് നാഗാലാന്റില്‍ കൊന്ന് ആഹാരമാക്കാറുള്ളത് എന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ട്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇന്ത്യയില്‍ പട്ടിയെ ഭക്ഷിക്കുന്നത് നിയമപരമല്ലാത്ത സാഹചര്യത്തിലാണ് നാഗാലാന്റില്‍ ഇത്തരത്തില്‍ കൊന്നൊടുക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇന്ത്യയില്‍ നാഗാലാന്റ് അടക്കമുള്ള ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നായ്ക്കളുടെ മാംസം ഭക്ഷിക്കുന്നവരുണ്ട്. ഫിലിപ്പൈന്‍സ്, ചൈന, ഇന്റോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും പട്ടി മാംസം പ്രിയപ്പെട്ടതാണ്.