ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ടുവന്ന സിന്ധ്യ വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തി മധ്യപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു. ശിവരാജ് സിംഗ് ചൗഹാന്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയിലാണ് 28 പുതിയ മന്ത്രിമാര്‍കൂടി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വിപുലീകരണത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ജോതിരാദിത്യ സിന്ധ്യയുടെ അനുയായികളും ഉള്‍പ്പെട്ടിട്ടുണ്ട്.
മാര്‍ച്ചിലാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. സിന്ധ്യയുടെ ബന്ധു യശോദര സിന്ധ്യയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ അടുത്ത അനുയായിരുന്ന ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് ബിജെപിയില്‍ ചേരുമ്പോള്‍ അദ്ദേഹത്തിന്റെ 22 അനുയായികളും ബിജെപിയിലെത്തിയിരുന്നു.