ഇന്ത്യന്‍ പട്ടാളവുമായി ഏറ്റുമുട്ടലില്‍ മരിച്ചവരെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതില്‍ ചൈനയില്‍ പ്രതിഷേധം, പട്ടാളത്തിലും മുറുമുറുപ്പ്; ഉടന്‍ എല്ലാം വെളിപ്പെടുത്തുമെന്ന് സര്‍ക്കാര്‍

ബെയ്ജിങ്: ഇന്ത്യന്‍ പട്ടാളവുമായി ഏറ്റുമുട്ടലില്‍ മരിച്ചവരെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതില്‍ ചൈനയില്‍ പ്രതിഷേധം ഉയരുന്നതായി സൂചന. ഇതുസംബന്ധിച്ച് പട്ടാളത്തിലും മുറുമുറുപ്പ് ഉയരുകയാണ്. ഉടന്‍ എല്ലാ വിവരങ്ങളും വെളിപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പറയുന്നു. മരണം സ്ഥിരീകരിച്ചാല്‍ മാത്രമേ മരിച്ച സൈനികരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം അടക്കമുള്ള സഹായങ്ങള്‍ ലഭിക്കുകയുള്ളൂ.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ 43 പേര്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, സര്‍ക്കാരോ സൈന്യമോ മരിച്ചവരെക്കുറിച്ച് ഒരു വിവരവും ഇതേവരെ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടാത്തതിനെതിരേ ചൈനയില്‍ പ്രതിഷേധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ലഭിച്ചതുപോലുള്ള ആദരം ചൈനീസ് സൈനികര്‍ക്കു ലഭിച്ചില്ലെന്നാരോപിച്ച് ഇവരുടെ കുടുംബാംഗങ്ങള്‍ കുപിതരായി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് ചൈനീസ് പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഹു സിജിന്‍ എഡിറ്റോറിയലില്‍ നയം വ്യക്തമാക്കി. ‘മരിച്ചവര്‍ക്ക് സൈന്യം ഉയര്‍ന്ന ആദരവാണു നല്‍കിയത്. ഇക്കാര്യം ഉചിതമായ സമയത്ത് ജനങ്ങളോടു പറയും. അതിലൂടെ ആ വിരന്മാര്‍ക്ക് അര്‍ഹിക്കുന്ന ആദരവും അംഗീകാരവും ലഭ്യമാവുകയും ചെയ്യും.’

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →