മരിച്ച് 10 മാസം കഴിഞ്ഞ് ആ സ്വപ്‌നം പൂവണിഞ്ഞു, കാറോട്ടത്തില്‍ ഏറ്റവും വേഗമേറിയ വനിതയെന്ന റെക്കോഡ് സ്വന്തമാക്കി ജെസി

ന്യൂഡല്‍ഹി: അമേരിക്കയിലെ സാഹസിക കാര്‍ ഡ്രൈവറും ടെലിവിഷന്‍ അവതാരകയുമായ ജെസി കോംബ്സ് കാറോട്ടത്തില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിത. പക്ഷെ ജെസിയെ ആ സ്വപ്‌ന നേട്ടം തേടിയെത്തിയത് മരണ ശേഷമാണ്. 2019ല്‍ ഈ ഗിന്നസ് റെക്കോഡ് നേടാനുള്ള
ശ്രമത്തിനിടെയാണ് അപകടത്തില്‍ പെട്ട് യുഎസ് റേസ് കാര്‍ ഡ്രൈവറും ടിവി അവതാരികയുമായ ജെസി മരണപ്പെട്ടത്. ജെസിയുടെ ജെറ്റ് പവര്‍ കാര്‍ 2019 ഓഗസ്റ്റ് 27ന് നടന്ന മല്‍സരത്തില്‍ 841.338 കിലോമീറ്റര്‍ വേഗതയില്‍ ഓടിയാണ് റെക്കോര്‍ഡ് നേടിയതെന്ന് ഗിന്നസ് അധികൃതര്‍ പറഞ്ഞു. 40 വര്‍ഷം മുന്‍പത്തെ റെക്കോഡാണ് ജെസി ഭേദിച്ചത്. 1976ല്‍ യുഎസിലെ കിറ്റി ഒനീല്‍ സ്ഥാപിച്ച മണിക്കൂറില്‍ 512 മൈല്‍ എന്ന റെക്കോര്‍ഡാണ് ജെസി തകര്‍ത്തത്.

ഓറിഗണിലെ അല്‍വോഡ് മരുഭൂമിയില്‍ നടന്ന സാഹസിക കാറോട്ടത്തിനിടെയാണ് അപകടം. ‘ജെസിയുടെ ഏറ്റവും ശ്രദ്ധേയമായ ആഗ്രഹം ഭൂമിയിലെ ഏറ്റവും വേഗതയേറിയ സ്ത്രീയായി മാറുക എന്നതായിരുന്നു, 2012 മുതല്‍ അവള്‍ പിന്തുടര്‍ന്നിരുന്ന ഒരു സ്വപ്നം. ആ സാധ്യതകളെ യാഥാര്‍ത്ഥ്യമാക്കാനുള്ള ധൈര്യമുള്ള അപൂര്‍വായി സ്വപ്നം കണ്ട വനിതകളില്‍ ഒരാള്‍. എന്നാല്‍ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ അവള്‍ ഈ ഭൂമിയിലെ ഡ്രൈവിംഗ് ഉപേക്ഷിച്ചു. ചരിത്രത്തിലെ സ്ത്രീ,’ എന്നാണ് ജെസിയുടെ കുടുംബം പ്രതികരിച്ചത്.

Share
അഭിപ്രായം എഴുതാം