കോന്നി ജോയിന്റ് ആര്‍ടിഒ ഓഫീസ് ഉദ്ഘാടനം ജൂലൈ മൂന്നിന്

പത്തനംതിട്ട : കോന്നി ജോയിന്റ് ആര്‍ടിഒ ഓഫീസ് ജൂലൈ മൂന്നിന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി ആനക്കൂട് റോഡില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ബി ആന്‍ഡ് ബി ബില്‍ഡിംഗ്‌സില്‍ 1950 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. ഓഫീസ് ഉദ്ഘാടനത്തിന് സജ്ജമായതായും എംഎല്‍എ പറഞ്ഞു.

        ഓഫീസ് കാബിനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. സര്‍ക്കാര്‍ അനുവദിച്ച ഏഴ് തസ്തികകളില്‍ ജീവനക്കാരെയും നിയമിച്ചു. ഒരു ജോയിന്റ് ആര്‍ടിഒ, ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, രണ്ട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹെഡ് അക്കൗണ്ടന്റ്, ഒരു സീനിയര്‍ ക്ലര്‍ക്ക്, ഒരു ജൂനിയര്‍ ക്ലര്‍ക്ക് എന്നീ തസ്തികകളിലാണ് നിയമനം നടന്നത്.

        ഡ്രൈവര്‍, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ എംപ്ലോയിമെന്റ് മുഖേന നിയമനം നടത്തിയിട്ടുണ്ട്. കാഷ്വല്‍ സ്വീപ്പര്‍ തസ്തികയിലും എംപ്ലോയ്‌മെന്റ് മുഖേന നിയമനം നടത്തും. ഓഫീസ് പ്രവര്‍ത്തനത്തിനാവശ്യമായ 10 കമ്പ്യൂട്ടര്‍ ലഭ്യമായിട്ടുണ്ട്. ഒരു ഓള്‍ ഇന്‍ വണ്‍ കമ്പ്യൂട്ടര്‍ ഉടന്‍ എത്തും. മൂന്ന് ലാപ്‌ടോപ്പുകളും രണ്ട് ദിവസത്തിനകം ലഭ്യമാകും. സെര്‍വര്‍ റൂം പൂര്‍ണമായും ശീതീകരിച്ചതാണ്. ജനറേറ്ററും സ്ഥാപിച്ചു കഴിഞ്ഞു.

       കെ.എല്‍ – 83 എന്ന കോഡാണ് കോന്നി ഓഫീസിന് അനുവദിച്ചിരിക്കുന്നത്. ലേണേഴ്‌സ് പരിശീലനം നല്‍കാന്‍ ഓഫീസിന് മുകള്‍നിലയില്‍ ഹാള്‍ ലഭ്യമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എണ്ണം ആളുകള്‍ക്കു മാത്രമേ ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ഉദ്ഘാടനം നടത്തുകയെന്നും എംഎല്‍എ പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5572/Konni-joint-RTO-inauguration.html

Share
അഭിപ്രായം എഴുതാം