ബിഹാറിലും ബംഗാളിലും വിശാലസഖ്യം വേണം: മുസ്‌ലിം ലീഗ്

മലപ്പുറം: അടുത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ ബിജെപിയെയും സഖ്യത്തെയും പരാജയപ്പെടുത്താന്‍ മതേതര കക്ഷികളുടെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപവല്‍കരിക്കണമെന്ന് ഐയുഎംഎല്‍ ദേശീയ ഉപദേശക സമിതി യോഗം ആവശ്യപ്പെട്ടു. അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനുള്ള ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ തങ്ങളാല്‍ കഴിയുന്ന പങ്കുവഹിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ വിവിധ സമരപരിപാടികളും യോഗം ആസൂത്രണം ചെയ്തു. ജാമ്യംലഭിച്ച സമരനായിക സഫൂറ സര്‍ഗാറിന്റെ പിതാവ് സാബിര്‍ ഹുസയ്ന്‍ സര്‍ഗാറുമായി ലീഗ് നേതാക്കള്‍ ഫോണില്‍ സംസാരിച്ചു. അവര്‍ നടത്തുന്ന നിയമപോരാട്ടത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. പ്രവാസികളോടുള്ള അവഗണന, ന്യൂനപക്ഷങ്ങള്‍ക്കെതിരായ എല്ലാ മേഖലയിലും ഉയരുന്ന അക്രമം, ജനത്തെ ശ്വാസംമുട്ടിക്കുന്ന ഇന്ധനവില തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധ പ്രമേയം പാസാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →