ന്യൂഡല്‍ഹി: കോവിഡ് -19 മഹാമാരിയിയെ തുടര്‍ന്ന് ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയായിരിക്കുന്നുവെന്ന് ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ വ്ളാഡിമിര്‍ നൊറോവ്.കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഇതുവരെ 133 രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ട്. അതും രാജ്യത്ത് രോഗം പടര്‍ന്ന് പിടിക്കുമ്പോള്‍. ഇത് ഇന്ത്യയുടെ നല്ല മനസിന്റെ തുറന്ന് കാട്ടലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിശാലമായ അനുഭവവും വൈദ്യശാസ്ത്രത്തില്‍ ആഴത്തിലുള്ള അറിവുംനിരവധി പ്രാദേശിക, ആഗോള സംരംഭങ്ങള്‍ക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
133 രാജ്യങ്ങളിലേക്കായി ഇന്ത്യ 44.6 കോടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളും 154 കോടി പാരസെറ്റാമോള്‍ ഗുളികകളും ആണ് ഇന്ത്യ വിതരണം ചെയ്തത്. ഇന്ത്യയാണ് ആഗോളലതലത്തില്‍ ജനറിക് മരുന്നുകളും വാക്‌സിനും ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍. നിരവധി പരീക്ഷണശാലകള്‍ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ്. ഇതിനെ നേരത്തെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മനുവല്‍ ലെനൈനും അഭിനന്ദിച്ചിരുന്നു.