കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിന് സ്വകാര്യകമ്പനികളെ ചുമതലപ്പെടുത്താൻ സർക്കാർ ഉത്തരവ്; 97 ലക്ഷം രൂപ പ്രതിഫലം.

തിരുവനന്തപുരം: കാലാവസ്ഥാ മുന്നറിയിപ്പുകൾ ക്കായി സ്വകാര്യകമ്പനികളെ ചുമതലപ്പെടുത്തി താൻ സർക്കാർ ഉത്തരവിറക്കി.സ്കൈമെറ്റ്, എർത്ത് നെറ്റ്‌വർക്ക്സ്‌, ഐ ബി എം വെതർ കമ്പനി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലാണ് ആണ് ഉത്തരവാദിത്വം ഏൽപ്പിക്കുന്നത്. 97ലക്ഷം അതായത് ദുരന്തനിവാരണ ഫണ്ടിനെ 10 ശതമാനമാണ് ഇതിനുവേണ്ടി നിയോഗിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ സേവനങ്ങളിൽ തൃപ്തിയില്ല എന്നുള്ളതാണ് ഈ നീക്കത്തിന് കാരണമായി സർക്കാർ പറയുന്നത്.

2018ലെ പ്രളയ കാലത്ത് കാലാവസ്ഥ മുന്നറിയിപ്പ് കൃത്യതയോടെ കൂടി നൽകാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന് കഴിഞ്ഞില്ല എന്ന് സർക്കാരിൻറെ ഭാഗത്തുനിന്നും വിമർശനമുണ്ടായിരുന്നു. 15 ഓട്ടോമേറ്റഡ് സ്റ്റേഷനുകളാണ് കാലാവസ്ഥ വകുപ്പിന് കേരളത്തിലുള്ളത്. കേരള സർക്കാരിൻറെ ആവശ്യപ്രകാരം 73 ഇടങ്ങളിൽ ഓട്ടോമേറ്റഡ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കാലാവസ്ഥാ വകുപ്പിന് കഴിഞ്ഞില്ല. കാലാവസ്ഥാ വകുപ്പിനേക്കാള്‍ സ്റ്റേഷനുകൾ സ്വകാര്യ ഏജൻസികൾക്ക് ഉണ്ടെന്നാണ് അധികൃതർ ന്യായീകരിക്കുന്നത്.

എന്നാൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം മറ്റൊന്നാണ്. ഐഎസ്ആർഒ യും പ്രതിരോധവകുപ്പുമെല്ലാം ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. രാജ്യാന്തര ഏജൻസികളുടെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ട്. പ്രവർത്തന പരിചയവും കൃത്യതയും കാലാവസ്ഥാ വകുപ്പിനാണ് കൂടുതൽ എന്നും അവർ പറയുന്നു.

Share
അഭിപ്രായം എഴുതാം