ന്യൂഡൽഹി: ഇന്ത്യയുടെ ഓൺലൈൻ വ്യാപാര മേഖലയിൽ ചൈനീസ് ഉൽപന്ന ങ്ങളുടെ ഇറക്കുമതിയും വിപണിയും നിയന്ത്രിക്കാൻ പുതിയ തന്ത്രങ്ങളുമായി ഇന്ത്യ. ഇ കോമേഴ്സ് നയങ്ങളിൽ വ്യത്യാസം വരുത്തിയാണ് ചൈനീസ് ഉൽപന്ന ങ്ങളെ നിയന്ത്രിക്കാൻ ഒരുങ്ങുന്നത്. ഡിപ്പാർട്ട്മെന്റ് ഫോർ ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡിന്റെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഒരു വസ്തുവിന്റെ വിപണിയിൽ അതു നിർമിച്ച രാജ്യത്തിന്റെ പേര് കൂടി വിശദാംശങ്ങളിൽ ഉൾപ്പെടുത്താനാണ് പദ്ധതി. പദ്ധതി താമസിയാതെ നിലവിൽ വരും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ-ചൈന ബന്ധം വഷളാകുന്ന തോടെയാണ് സർക്കാർ ഈ നയം മാറ്റത്തിന് മുതിരുന്നത്.
ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാൻ ഇ കോമേഴ്‌സ് നയം തിരുത്തി ഇന്ത്യ
