കൊറോണ രോഗികള്‍ക്കായി 19 നിലയുള്ള ആഡംബര ഫ്‌ളാറ്റ് വിട്ടു നല്‍കി മുംബൈ വ്യവസായി

മുംബൈ: കോവിഡ് കാലത്തും നന്മയുടെ കഥകള്‍ ധാരാളമാണ്. ഇത്തവണ കഥയിലെ താരമായിരിക്കുന്നത് മുംബൈയിലെ വ്യവസായിയാണ്. അദ്ദേഹം ചെയ്തത് പുതുതായി നിര്‍മ്മിച്ച 19 നിലകളുള്ള തന്റെ ആഡംബര ഫ്‌ളാറ്റ് കൊവിഡ് ആശുപത്രിയാക്കാന്‍ സര്‍ക്കാരിന് വിട്ടുനല്‍കിയെന്നതാണ്. ഷീജി ശരണ്‍ ഡെവലപ്പേഴ്സ് സ്ഥാപന ഉടമയായ മുംബൈ സ്വദേശിയായ മെഹുല്‍ സാങ്വിയാണ് മുംബൈ മാലാടിലെ എസ്വി റോഡിലെ തന്റെ കെട്ടിടങ്ങള്‍ വിട്ടുനല്‍കിയത്.

130 ഫ്‌ളാറ്റുകള്‍ അടങ്ങിയ 19 നില കെട്ടിടം എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ഉടമസ്ഥര്‍ക്ക് കൈമാറാന്‍ ഒരുങ്ങുമ്പോഴായിരുന്നു കൊവിഡ് മുംബൈയെ കീഴ്‌പ്പെടുത്തിയത്. ഫ്‌ളാറ്റ് വാങ്ങിയവരുടെ അനുവാദം തേടിയതിന് ശേഷമാണ് കെട്ടിടം കൊവിഡ് രോഗികളെ ചികിത്സിക്കാനായി നല്‍കിയതെന്നും സാങ്വി വ്യക്തമാക്കി. നിലവില്‍ 300 കൊവിഡ് രോഗികളെ ഫ്‌ളാറ്റിലേക്ക് മാറ്റി ഒരു ഫ്‌ളാറ്റില്‍ നാല് രോഗികളെയാണ് താമസിപ്പിച്ചിരിക്കുന്നതെന്നും ഇവര്‍ക്കുള്ള ചികിത്സയും ഇവിടെ നടന്നുവരുന്നതായും അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →