മലപ്പുറം: മലപ്പുറത്ത് കാറിനുള്ളിൽ ഒരു യുവാവ് മരിച്ച നിലയിൽ കാണപ്പെട്ടു. കോട്ടക്കൽ ആട്ടീരി സ്വദേശി അനീഷ് (40) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ അൽമാസ് ആശുപത്രി പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിനുള്ളിൽ നിന്നാണ് യുവാവിൻറെ മൃതദേഹം കണ്ടെത്തിയത്.
ഡ്രൈവിംഗ് സീറ്റിൽ ചാരി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുണ്ടെന്നാണ് സൂചന. ആശുപത്രി ജീവനക്കാർ അധികൃതരെ വിവരമറിയിച്ചു മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിനെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.