ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഡൽഹി മന്ത്രിയുടെ ആരോഗ്യനില വഷളായി. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി സത്യേന്ദ്രനാഥ ജെ യിനാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കടുത്ത പനിയും ഛർദ്ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അധികം താമസിയാതെ ന്യൂമോണിയ ആയി മാറുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി പ്ലാസ്മ ചികിത്സ ലഭ്യമാക്കാനാണ് തീരുമാനം. കോവിഡിനെ അതിജീവിച്ച ഒരാളുടെ പ്ലാസ്മ എടുത്ത് രോഗിയുടെ ശരീരത്തിൽ ചേർക്കുന്ന രീതിയാണിത്. ആരോഗ്യം ഇപ്പോൾ തൃപ്തികരമല്ലെന്നും അദ്ദേഹം വളരെയധികം ക്ഷീണിതൻ ആണെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന് എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാൻ ആകട്ടെ എന്നു പ്രാർത്ഥിച്ചു. രണ്ടു ദിവസം മുൻപാണ് അദ്ദേഹത്തിനു സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഡൽഹി മന്ത്രിയുടെ ആരോഗ്യനില വഷളായി
