‘അയ്യപ്പനും കോശിയും’ സംവിധാനം ചെയ്ത സച്ചി വിട പറഞ്ഞു.

തൃശ്ശൂര്‍: സിനിമാസംവിധാകന്‍ സച്ചി(കെ ആര്‍ സച്ചിദാനന്ദന്‍, 48) അന്തരിച്ചു. വ്യാഴാഴ്ച(18-06-2020) നാണ് മരണം സംഭവിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രണ്ടു ദിവസമായി വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. മൃതദേഹം നാളെ വെള്ളിയാഴ്ച (19-06-2020)കൊച്ചിയിലേക്ക് കൊണ്ടുപോകും. രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും.

കുറച്ചു ദിവസം മുമ്പ് വടക്കാഞ്ചേരിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പു മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്തിരുന്നു. ശസ്ത്രക്രിയ രണ്ടു പ്രാവശ്യം ചെയ്യേണ്ടി വന്നു. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കുശേഷം ഹൃദയാഘാതം സംഭവിച്ചു. (16-06-2020)ന് ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈപ്പോക്‌സിക് ബ്രേന്‍ ഡാമേജ് അഥവാ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയാണെന്നും ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രി വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്ണ് ദാനം ചെയ്തിരുന്നു.

അഭിഭാഷക വൃത്തി ഉപേക്ഷിച്ച് സിനിമാരംഗത്തേക്ക് വന്ന ഇദ്ദേഹം നാടകരംഗത്തും സജീവമായിരുന്നു. 12 സിനിമകളുടെ തിരകഥയെഴുതിയിട്ടുണ്ട്.

‘ചോക്‌ളേറ്റ്’ എന്ന സിനിമയ്ക്ക് തിരകഥയെഴുതിയാണ് സച്ചി സിനിമാരംഗത്തേക്ക് വരുന്നത്. സേതുവിന്റെ കൂടെ പ്രവര്‍ത്തനമാരംഭിച്ച സച്ചിയുടെ ആദ്യത്തെ സ്വതന്ത്ര രചന ‘റണ്‍ ബേബി റണ്ണി’ന്റെ തിരക്കഥയാണ്. ‘അനാര്‍ക്കലി’ സച്ചി ആദ്യമായി സംവിധാനം ചെയ്ത സിനിമയും ‘അയ്യപ്പനും കോശിയും’ അവസാനം സംവിധാനം ചെയ്ത സിനിമയുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →