റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവീകരിച്ച നെല്ലാങ്കണ്ടി – എളേറ്റില്‍ വട്ടോളി റോഡ് ഉദ്ഘാടനം ചെയ്തു

June 18, 2020 - 4:51 pm

കോഴിക്കോട്: നവീകരിച്ച നെല്ലാങ്കണ്ടി – എളേറ്റില്‍വട്ടോളി റോഡ് കാരാട്ട് റസാക്ക് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളിയെ കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാതയിലെ നെല്ലാങ്കണ്ടിയുമായി ബന്ധിപ്പിക്കുന്ന, കൊടുവള്ളി മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നാണ് നെല്ലാങ്കണ്ടി – എളേറ്റില്‍ വട്ടോളി റോഡ്. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച മൂന്നരക്കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയില്‍ ബിഎംബിസി സാങ്കേതികവിദ്യയില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് നവീകരിച്ചത്.

കോവിഡ് 19 പ്രോട്ടോകോളുകള്‍ക്ക് പാലിച്ച നടന്ന പരിപാടിയില്‍ എന്‍ കെ സുരേഷ്, എം എസ് മുഹമ്മദ്, സുധാകരന്‍, പോക്കര്‍ മാസ്റ്റര്‍, സക്കറിയ എളേറ്റില്‍, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിനീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ ദില്‍ജിത്ത്, രഗിന തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5344/road-inauguration.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *