റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാര്‍ത്ഥിക്ക് ടി വി നല്‍കി കയ്പ്പമംഗലം ജനമൈത്രി പോലീസ്

June 18, 2020 - 4:12 pm

തൃശൂര്‍: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി ടി വി ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥിക്ക് ടി വി നല്‍കി കയ്പ്പമംഗലം ജനമൈത്രി പോലീസ്. ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് ടി വി വാങ്ങി നല്‍കിയത്. നിര്‍ദ്ധന കുടുംബത്തിലെ അംഗമായ വിദ്യാര്‍ത്ഥിയുടെ കാര്യം അധ്യാപകരാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. തുടര്‍ന്ന് കാളമുറിയിലെ സ്വകാര്യ ജ്വല്ലറിയുടെ സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥിക്ക് നല്‍കാനുള്ള ടി വി വാങ്ങിച്ച് പ്രിന്‍സിപ്പാള്‍ കെ.ആര്‍ ഗിരീഷിന് കൈമാറി. കയ്പ്പമംഗലം എസ് ഐ സുബിന്ദ്, എ എസ് ഐ അബ്ദുള്‍ സലാം, സിദ്ധീഖ് മംഗല്യ, മിഷാല്‍ സിദ്ധീഖ്, പി ടി എ പ്രസിഡന്റ് പി. ആര്‍ രാജേഷ് എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5353/Online-Education.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *