റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19: തിരുവനന്തപുരത്ത് ഇതുവരെ എത്തിയത് 18,958 പേര്‍

June 18, 2020 - 3:52 pm

തിരുവനന്തപുരം : ലോക്ക് ഡൗണ്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ തിരുവനന്തപുരത്ത് 18,958 പേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 9,484 പേര്‍ വിദേശത്തുനിന്നാണ് എത്തിയത്. സംസ്ഥാനത്തിനു പുറത്തെ റെഡ്സോണുകളില്‍ നിന്നും 10,665 പേര്‍ എത്തി. രാജ്യത്തിനകത്ത് തമിഴ്നാട്ടില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ ജില്ലയിലെത്തിയത്; 8049 പേര്‍. മഹാരാഷ്ട്ര – 1995 പേര്‍, ഡല്‍ഹി – 1319, കര്‍ണാടക – 3097, തെലങ്കാന – 665, ആന്ധ്രപ്രദേശ് – 353 എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തി. ഇഞ്ചിവിള, വാളയാര്‍, മുത്തങ്ങ, മഞ്ചേശ്വരം, ആര്യങ്കാവ്, കുമളി എന്നീ ചെക്ക്പോസ്റ്റുകളിലൂടെയും ട്രെയിനിലൂടെയും ആഭ്യന്തര വിമാന സര്‍വീസിലൂടെയുമാണ് രാജ്യത്തിനകത്തു നിന്നുള്ളവര്‍ എത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്നും 52 വിമാനങ്ങള്‍ ഇതുവരെ എത്തിയിട്ടുണ്ട്. കുവൈറ്റ്, ദുബായ്, അബുദാബി, മസ്‌കറ്റ്, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്. ഇതുവരെ ആകെ 35,537 പേര്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി പാസ് നല്‍കിയിരുന്നു. ഇതില്‍ 16,579 പേര്‍ വിവിധ കാരണങ്ങളാല്‍ വന്നിട്ടില്ല. സംസ്ഥാനത്തിനു പുറത്തു നിന്ന് ട്രെയിനിലും വാഹനത്തിലും ആഭ്യന്തര വിമാനങ്ങളിലും എത്തുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പാസെടുക്കണം. വിദേശത്തു നിന്നുമെത്തുന്നവരുടെ വിവരങ്ങള്‍ എയര്‍പോര്‍ട്ടില്‍വച്ചാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5324/18,958-people-have-arrived-in-Thiruvananthapuram.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *