ന്യൂഡല്‍ഹി: തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ സൗജന്യപരിശീലനം നടത്തുന്നു. 2020 ജൂണ്‍ 19-ന് രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരിശീലനം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ അറിയുന്നതിനും രജിസ്‌ട്രേഷനുള്ള ലിങ്ക് ലഭിക്കുന്നതിനുമായി 0481 2351313 എന്ന നമ്പറില്‍ ബന്ധപ്പെടാം. റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫെയ്‌സ്ബുക്ക് പേജിലും പരിശീലനം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്.
കര്‍ഷകര്‍, റബ്ബറുത്പാദക സംഘങ്ങളിലെയും സ്വാശ്രയസംഘങ്ങളിലെയും അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശീലനം പ്രയോജനം ചെയ്യും. റബ്ബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം നേടുന്നതിനുള്ള മാര്‍ഗ്ഗമാണ് തേനീച്ചവളര്‍ത്തല്‍. ശാസ്ത്രീയമായ രീതികള്‍ അവലംബിക്കുന്നതിലൂടെ തേനീച്ച വളര്‍ത്തലില്‍ നിന്ന് മെച്ചപ്പെട്ട വരുമാനം നേടാന്‍ കഴിയും.