കേരളത്തിൽ ഇന്ന് വെള്ളിയാഴ്ച (12/06/2020) 78 പേർക്ക് കൊറോണ; 32 പേർ രോഗ വിമുക്തർ; ഒരു മരണം; 9 പുതിയ ഹോട്ട്സ്പോട്ടുകൾ.

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് വെള്ളിയാഴ്ച 12 /06 /2020 78 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശ്ശൂരിൽ നിന്നും മലപ്പുറത്തുനിന്നും 14 പേർക്കും ആലപ്പുഴയിൽ നിന്ന് 13 പേർക്കും പത്തനംതിട്ടയിൽ നിന്ന് ഏഴ് പേർക്കും എറണാകുളം പാലക്കാട് ജില്ലകളിൽ നിന്ന് അഞ്ച് പേർക്കും കൊല്ലം കോഴിക്കോട് കാസർകോട് ജില്ലകളിൽ നിന്ന് നാലുപേർക്കും കോട്ടയം കണ്ണൂർ ജില്ലയിൽ നിന്ന് മൂന്നു പേർക്കും തിരുവനന്തപുരം ഇടുക്കി ജില്ലകളിൽ നിന്ന് ഒരാൾക്കും ആണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് 19
സ്ഥിതിവിവര റിപ്പോര്‍ട്ട്
തിയ്യതി: 12-06-2020
samadarsi
 ലോകംഇന്ത്യ കേരളം
രോഗം ബാധിച്ചവർ 76,30,715 2,98,482 2,320
രോഗം ഭേദമായവർ 38,63,809 1,47,544 999
ചികിത്സയില്‍ കഴിയുന്നവർ 33,42,434 1,42,426 1,303
മരണപ്പെട്ടവർ 4,24,472 8,512 18

ഇതിൽ 36 പേർ വിദേശരാജ്യങ്ങളിൽ നിന്നും 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെ യാണ് രോഗം ബാധിച്ച തൃശ്ശൂർ ജില്ലയിലെ ഏഴ് പേർക്കും മലപ്പുറം ജില്ലയിലെ മൂന്ന് പേർക്കു സമ്പർക്കത്തിലൂടെയുള്ള രോഗബാധ.

കണ്ണൂർ ജില്ലയിൽ നിന്നെ ഇന്നലെ നിര്യാതനായ ഉസ്മാൻ കുട്ടിക്ക് (71) രോഗ ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി , 1303 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 999 പേർ പേർ രോഗത്തിൽ നിന്നും മുക്തി നേടി. ഇന്നത്തെ പുതിയ ഹോട്ട്സ്പോട്ടുകൾ 9 എണ്ണം ആണ് . കണ്ണൂർ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി, പാണപ്പുഴ, തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളി, എങ്ങണ്ടിയൂർ, ചാവക്കാട് മുൻസിപ്പാലിറ്റി തൃശ്ശൂർ കോർപ്പറേഷൻ മലപ്പുറം ജില്ലയിലെ തെന്നല കോട്ടയം ജില്ലയിലെ കോരുതോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ .

14 ജില്ലകളിൽ ഹോട്ട്സ്പോട്ട് നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ പൈവളികെ, പീലിക്കോട്, എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപ്പറേഷൻ, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാൽ, പനമരം, മുട്ടിൽ, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോർപ്പറേഷൻ, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, ഒളവണ്ണ, മാവൂർ എന്നിവയെയാണ് ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയത്. നിലവിൽ 128 ഹോട്ട്സ്പോട്ട് ആണുള്ളത്.

Share
അഭിപ്രായം എഴുതാം