കോളേജിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതു തെറ്റ്; ബിവിഎം കോളേജ് പ്രിന്‍സിപ്പലിനെതിരേ സര്‍വകലാശാല നടപടി സ്വീകരിച്ചു

കോട്ടയം: അഞ്ജു പി ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ബിവിഎം കോളേജ് പ്രിന്‍സിപ്പലിനെതിരേ സര്‍വകലാശാല നടപടി സ്വീകരിച്ചു. പരീക്ഷയുടെ ചുമതലയില്‍നിന്നും ചീഫ് സൂപ്രണ്ട് പദവിയില്‍നിന്നും മാറ്റിയതായി എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ് പറഞ്ഞു. കോളേജിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതു തെറ്റാണ്. ഇത് പുറത്തുവിടുന്നതിനുമുമ്പ് സര്‍വകലാശാലയുടെ അനുമതി തേടണമായിരുന്നു, അതുണ്ടായില്ല. സര്‍വകലാശാല ചട്ടങ്ങള്‍ കോളേജ് ലംഘിച്ചിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. സര്‍വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. എല്ലാ കോളേജുകളിലും കൗണ്‍സലിങ് സെന്ററുകള്‍ തുടങ്ങും. അഞ്ജു പരീക്ഷാഹാളില്‍ 32 മിനിറ്റ് അധികസമയം ഇരിക്കേണ്ടിവന്നു. അത് ഒഴിവാക്കേണ്ടതായിരുന്നു. കോളേജിന്റെ ഭാഗത്ത് പിഴവ് സംഭവിച്ചു. സംഭവത്തിനുശേഷം കുട്ടിയെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാമായിരുന്നുവെന്നും വിസി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →