ചാവക്കാട്ട് ഡോക്ടര്‍ക്ക് കൊറോണ; ടൗണിലെ കടകള്‍ അടപ്പിച്ചു

തൃശൂര്‍: ചാവക്കാട്ട് ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ടൗണിലെ കടകള്‍ അടപ്പിച്ചു. വാടാനപ്പള്ളിക്കു സമീപമുള്ള ദന്തഡോക്ടര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിക്കു സമീപമുള്ള ബേക്കറിയും പലവ്യഞ്ജന കടയും അടപ്പിച്ചത്. രോഗം ബാധിച്ച ഡോക്ടര്‍ കഴിഞ്ഞദിവസം ഈ രണ്ടു കടകളിലും എത്തിയിരുന്നു. ഇത് അറിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.

Share
അഭിപ്രായം എഴുതാം