മദ്യത്തിന്റെ അംശം ഉള്ളതുകൊണ്ട് സാനിറ്റൈസര്‍ കയറ്റിയാല്‍ അമ്പലം അശുദ്ധമാവുമെന്ന് പൂജാരി

ഭോപ്പാല്‍: മദ്യത്തിന്റെ അംശം ഉള്ളതുകൊണ്ട് സാനിറ്റൈസര്‍ കയറ്റിയാല്‍ അമ്പലം അശുദ്ധമാകുമെന്ന് മധ്യപ്രദേശിലെ പൂജാരി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി എട്ടാംതീയതി മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുപ്പെടുവിച്ചിരുന്നു. ക്ഷേത്രത്തില്‍ കയറുന്നതിനമുമ്പ് കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തണെന്ന് നിര്‍ദേശമുണ്ട്. ഇതിലാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. ഭോപ്പാല്‍ മാ വൈഷ്ണവധാം നവദുര്‍ഗ ക്ഷേത്രത്തിലെ പൂജാരി ചന്ദ്രശേഖര്‍ തിവാരിയാണ് സാനിറ്റൈസറിനെതിരേ രംഗത്തുവന്നത്.

‘മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയെന്നത് സര്‍ക്കാരിന്റെ ചുമതല. എന്നാല്‍, ക്ഷേത്രങ്ങളില്‍ വയ്ക്കുന്ന സാനിറ്റൈസര്‍ മെഷീനില്‍ മദ്യം അടങ്ങിയിരിക്കുന്നതിനാല്‍ ഞാന്‍ അതിന് എതിരാണ്. മദ്യപിച്ച് ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയാത്തപ്പോള്‍ എങ്ങനെ മദ്യം ഉപയോഗിച്ച് കൈ വൃത്തിയാക്കാനും അകത്തേക്ക് പോകാനും കഴിയും?’ കൈ കഴുകുന്നതിന് സോപ്പ് ഉപയോഗിക്കാവുന്നതാണെന്ന് പൂജാരി പറഞ്ഞു.

Share
അഭിപ്രായം എഴുതാം