തൃശൂര്‍: കടപ്പുറം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ചാവക്കാട് പോലീസ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കോവിഡ് 19 രോഗഭീതിയിലും തോടുകളുടെ നവീകരണത്തിന് വേണ്ടി അധ്വാനിച്ച തൊഴിലാളികള്‍ക്കാണ് ചാവക്കാട് പോലീസ് ഭക്ഷ്യധാന്യ കിറ്റ് നല്‍കിയത്. ആലുംപറമ്പ് മുതല്‍ മുല്ലപ്പുഴ വരെയുള്ള തോടുകളിലാണ് ആറാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ചാവക്കാട് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. അനില്‍ ടി. മേപ്പിള്ളി തൊഴിലുറപ്പ് തൊഴിലാളി പ്രതിനിധി ജയ രവിക്ക് ഭക്ഷ്യധാന്യ കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. കടപ്പുറം ആറാം വാര്‍ഡ് മെമ്പര്‍ ഷെരീഫ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4879/Newstitleeng.html