പത്തനംതിട്ട: ഏഴംകുളം ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേയും 60 വയസിന് മുകളിലുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപാ ചെലവില്‍ ആയുര്‍വേദ മരുന്നുവിതരണം ചെയ്തു. മരുന്ന് വിതരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു.
കോട്ടമുകള്‍ വാര്‍ഡില്‍ ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ലത അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. മോഹനന്‍, വിദ്യാ രാധാകൃഷ്ണന്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എ. അസിത, ഡോ. വിനീത വേണു, ഷീജ എന്നിവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4893/Ayurvedic-medicines.html