ഗുജറാത്തില്‍ ഭറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം 5 മരണം; വിഷവാതകം പരക്കുമെന്ന ഭീതിയില്‍ രണ്ടു ഗ്രാമത്തിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ഭറൂച്ച്: ഭറൂച്ചിലെ ദഹേജ് എന്ന സ്ഥലത്തുള്ള യശസ്വി കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ 5 പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭറൂച്ചിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫാക്ടറികളില്‍ നിന്നു ഉയരുന്ന പുക ദൂരങ്ങളിലേക്ക് കാണാനുണ്ട്. 10 അഗ്നി ശമന വാഹനങ്ങളാണ് തീയണയ്ക്കാനുള്ളത്. തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. അപകടവാതകം പരക്കുമെന്ന ഭീതിയില്‍ അടുത്തടുത്തുള്ള ലാഖി, ലുവാര എന്നീ ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →