ന്യൂഡല്‍ഹി: ഡല്‍ഹി എന്‍ സി ആര്‍ പ്രദേശങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. തീവ്രത 3.2 റിക്ച്ചര്‍ സ്‌കെയില്‍ ആയിരുന്നു. അളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.. ബുധനാഴ്ച രാത്രി 10 മണി 42 മിനിറ്റുള്ളപ്പോഴാണ് ഭൂകമ്പമനുഭവപ്പെട്ടത്. തീവ്രത കുറവായിരുന്നതുകൊണ്ട് ജനങ്ങള്‍ പലരും അറിഞ്ഞില്ല. എന്നാല്‍ നോയിഡയില്‍ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു. അവര്‍ വീടുകളില്‍ നിന്നും ഇറങ്ങി സുരക്ഷിതരായി.
നോയിഡ കൂടാതെ ഗുരുഗ്രാമത്തിലും ഗാജിയാബാദിലും അനുഭവപ്പെട്ടു. ഇതിനു മുമ്പ് ബുധനാഴ്ച രാത്രി 9 മണിയ്ക്ക് 4.6 റിക്ച്ചര്‍ സ്‌കെയിലില്‍ ഡല്‍ഹി എന്‍ സി ആറില്‍ തന്നെ അനുഭവപ്പെട്ടിരുന്നു. രണ്ടു മാസത്തിനുള്ളില്‍ ആറാമത് ഭൂകമ്പമാണ് ഇപ്പോള്‍ അനുഭവപ്പെട്ടത്.