മദ്യ-ലഹരി കടത്ത് പരിശോധന ശക്തമാക്കും

കാസര്‍കോഡ്: ലോക്ക് ഡൗണ്‍ കാലത്ത് കാസര്‍കോഡ് ജില്ലയിലേക്ക് അന്യസംസ്ഥാനത്ത് നിന്നും മദ്യവും മയക്ക് മരുന്നും വ്യാപകമായി കടത്തുന്നത് മുന്നില്‍ കണ്ട് രണ്ട് താലൂക്കുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് രൂപീകരിച്ചു എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയതിന്റെ ഭാഗമായി 156 അബ്കാരി കേസുകളും 6 എന്‍.ഡി.പി.എസ് കേസുകളും 37 കോട് പ കേസുകളും രജിസ്റ്റര്‍ ചെയ്തു. തൊണ്ടി മുതലുകളായി 387 ലിറ്റര്‍ കര്‍ണ്ണാടക മദ്യം, 9287 ലിറ്റര്‍ വാഷ്, 148 ലിറ്റര്‍ ചാരായം, 20 ലിറ്റര്‍ കള്ള്, 8 ലിറ്റര്‍ വൈന്‍, 4 ലിറ്റര്‍ അരിഷ്ടം, 920 ഗ്രാം കഞ്ചാവ്, 33 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ഇവ കടത്തുവാന്‍ ഉപയോഗിച്ച 13 വാഹനങ്ങ ളും പിടിച്ചെടുത്തിട്ടുണ്ട്. കോട് പ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിന്നായി 7200 രൂപ പിഴയീടാക്കിയിട്ടുണ്ട്.

പോലീസ്, വനം വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സംയുക്ത പരിശോധനകള്‍ സംഘടിപ്പിക്കുകയും രഹസ്യനിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പരാതികള്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് കാസര്‍കോഡ് 04994-257060, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കാസറഗോഡ് 04994-255332, എക്‌സൈസ് റെയിഞ്ച് ഓഫീസ് കാസര്‍കോഡ് 04994-257541, എക്‌സൈസ് റെയിഞ്ച് ഓഫീസ് ബന്തടുക്ക 04994-205364, എക്‌സൈസ് റെയിഞ്ച്ഓഫീസ് ബദിയടുക്ക 04994-261950, എക്‌സൈസ് റെയിഞ്ച് ഓഫീസ് കുമ്പള 04998-213837, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഹോസ്ദുര്‍ഗ് 04672-204125, എക്‌സൈസ് റെയിഞ്ച് ഓഫീസ് ഹോസ്ദുര്‍ഗ് 04672-204533, എക്‌സൈസ് റെയിഞ്ച് ഓഫീസ് നീലേശ്വരം 04672-283174 എന്നീ നമ്പറുകളിലേക്ക് വിളിച്ചറിയിക്കാവുന്നതാണ്. ലഭിക്കുന്ന പരാതിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും വരും കാലയളവില്‍ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് സംഘടിപ്പിക്കുമെന്ന് കാസര്‍കോഡ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.കെ. അനില്‍ കുമാര്‍ അറിയിച്ചു. 

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/84095  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →