അബൂദബി: അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 25 കോടി രൂപ സമ്മാനം. അബൂദബി ബിഗ് ടിക്കറ്റിലെ 12 മില്യണ്‍ ദിര്‍ഹമാണ് മലയാളിയായ അസയ്ന്‍ മുഴിപ്പുറത്ത് എന്ന 47കാരനെ തേടിയെത്തിയത്. അജ്മാനില്‍ സെയില്‍സ്മാനായി ജോലിചെയ്യുന്ന ഇദ്ദേഹത്തിനു ലഭിക്കുക 24,63,99,738 രൂപയാണ്. വിര്‍ച്വല്‍ ആയി നടത്തിയ നറുക്കെടുപ്പ് തത്സമയം കാണാന്‍ അസയ്‌നു കഴിഞ്ഞില്ല. അപ്പോള്‍ ജോലിത്തിരക്കിലായിരുന്നു. വിവരം അറിയിച്ചപ്പോള്‍ തമാശയ്ക്ക് ആരോ കോള്‍ ചെയ്തതാണെന്നു കരുതി ആദ്യം ചിരിച്ചുതള്ളി. മൂവായിരം ദിര്‍ഹം ശമ്പളത്തില്‍ ജോലിചെയ്യുന്ന ഇദ്ദേഹത്തിന് ഇതുമായി അജ്മാനില്‍ തന്നെ ബിസിനസ് നടത്താണ് ആഗ്രഹം.
ബുധനാഴ്ചയാണ് അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പു നടന്നത്. മെയ് 14ന് എടുത്ത 139411 നമ്പര്‍ ടിക്കറ്റിനാണ് ഭാഗ്യം ഇദ്ദേഹത്തെ തേടിയെത്തിയത്. അബുദാബി ബിഗ് ടിക്കറ്റിലെ ഏഴ് സമ്മാനങ്ങളില്‍ നാലും ഇന്ത്യക്കാര്‍ കരസ്ഥമാക്കി. പാകിസ്താന്‍കാരായ രണ്ടുപേരും ഒരു ഈജിപ്ത് സ്വദേശിയും സമ്മാനത്തിന് അര്‍ഹരായി.