മൈനര്‍ ആയ ജാര്‍ഖണ്ഡ്കാരിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവ് അറസ്റ്റില്‍, ജോലിക്ക് നിയോഗിച്ച എസ്റ്റേറ്റ് ഉടമയ്‌ക്കെതിരേ ബാലവേല കുറ്റത്തിന് കേസ്

നെടുങ്കണ്ടം: 16കാരിയായ ആദിവാസി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്‌ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ജാര്‍ഖണ്ഡ് സ്വദേശികളാണ്. നെടുങ്കണ്ടത്തിനടുത്ത് വലിയതോവാളയില്‍ ജോലിക്കെത്തിയ ഇവര്‍ ആനവിലാസത്തെ സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റില്‍ ജോലി ചെയ്തുവരുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു മനസിലായത്. ആശുപത്രി അധികൃതര്‍ ഉടന്‍ കുമളി സിഐയെ വിവരം അറിയിച്ചു.

പെണ്‍കുട്ടിയുടെ കൈയിലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ 16 വയസ് മാത്രമേ ആയിട്ടുള്ളൂ. ജാര്‍ഖണ്ഡില്‍വച്ച് സമുദായ ആചാരപ്രകാരം വിവാഹം കഴിച്ചിട്ടുണ്ടെന്നും മറ്റു രേഖകള്‍ ഒന്നുമില്ലെന്നും ബന്ധുക്കള്‍ പറയുന്നു. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജോലിചെയ്യിച്ച എസ്റ്റേറ്റ് ഉടമയ്‌ക്കെതിരേ ബാലവേല കുറ്റംചുമത്തി കേസെടുക്കുമെന്ന് നെടുങ്കണ്ടം എസ്‌ഐ കെ ദിലീപ്കുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →