പരിശോധന അടക്കം സൗകര്യങ്ങളിലെ കുറവ് ചൂണ്ടിക്കാട്ടി പ്രവാസികള്‍ കൂടുതലെത്തുന്നത് നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: പരിശോധന അടക്കം സൗകര്യങ്ങളിലെ കുറവ് ചൂണ്ടിക്കാട്ടി പ്രവാസികള്‍ കൂടുതലെത്തുന്നത് നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് അറിയിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ പ്രത്യേകിച്ച് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് ഏര്‍പ്പെടുത്തുമെന്നും അദേഹം വ്യക്തമാക്കി.

ഗള്‍ഫില്‍ ഇതിനകം 160ഓളം മലയാളികള്‍ മരിച്ചിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരേണ്ടത് ആവശ്യമാണ്. ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ കേരളം കേന്ദ്രത്തിന് മുന്നില്‍വച്ചു. കേരളം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍കൂടി പാലിക്കുന്ന വിമാനങ്ങളെ മാത്രമേ അനുവദിക്കൂവെന്നാണ് കേരളമെടുത്തിരിക്കുന്ന നിലപാട്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ വരുന്ന ആളുകളെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധിയാണ് ഇപ്പോഴുള്ളത്. ഇതില്‍നിന്ന് വലിയ തോതില്‍ വര്‍ധിപ്പിക്കാനുള്ള സാഹചര്യം ഇല്ല. അതുകൊണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കേരളം ആവശ്യപ്പെടുന്നതെന്നും മന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →