കുടിയേറ്റ തൊഴിലാളികളുടെ ഭാണ്ഡങ്ങൾ രാപകൽ സൗജന്യമായി ചുമന്ന് കൊടുക്കാൻ ഒരു 80 കാരൻ പോർട്ടർ

ലഖ് നൗ: ഇവിടെ ഒരു പോർട്ടർ ദേശാന്തരങ്ങൾ കടന്നു വരുന്ന കുടിയേറ്റ തൊഴിലാളികളുടെ ഭാരം ചുമക്കാൻ കാത്തിരിക്കുന്നു, രാപകൽ. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവരെ പൊതിയുന്ന നിരവധി ആളുകളുണ്ട്. എല്ലാവർക്കും വേണ്ടത് ഉള്ളതിന്റെ നാലിരട്ടി ചാർജ്. പക്ഷേ 80 പിന്നിട്ട ഈ വൃദ്ധന് അഞ്ച് പൈസ പ്രതിഫലം വേണ്ട. കൊടുംചൂടിൽ വിയർത്തൊലിച്ച് പണിയെടുക്കുന്നത് കൊറോണ രോഗം ജീവിതത്തിൽനിന്ന് പിഴുതെറിഞ്ഞ കുടിയേറ്റ തൊഴിലാളികളുടെ തലയിലെ ഭാരം എങ്കിലും പങ്കുവെച്ച് ആശ്വാസം പകരുന്നതിനാണ്. ചുമട്ടുകൂലി എത്രയാണെന്ന് ആരെങ്കിലും ചോദിച്ചാൽ വൃദ്ധൻ അഗാധമായ സ്നേഹവായ്പും പരിഗണനയും ഉള്ള ചിരി ചിരിച്ചുകൊണ്ട് ഒരു ഉപദേശമാണ് മടക്കി കൊടുക്കുന്നത്. “വേഗം പോകൂ. എങ്ങനെയെങ്കിലും വീട്ടിൽ ചെന്ന് ചേരൂ, കൊറോണാ പിടിക്കാൻ ഇടയുള്ള ഈ തിരക്കിൽ നിന്ന് രക്ഷപ്പെടൂ.”

ലഖ് നൗ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലെ പോർട്ടർ ആണ് എൺപത് വയസുകാരൻ മുജീബുള്ള റഹ്മാൻ . വയസ്സ് 80 ഉണ്ടെങ്കിലും ദിവസം 10 മണിക്കൂർ വരെ ജോലി എടുക്കാറുണ്ട്. 50 കിലോ വരെ ഭാരം ചുമക്കാൻ സാധിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഇത് സേവനം അല്ല മനുഷ്യൻ മനുഷ്യനെ സഹായിക്കേണ്ടത് കടമയാണ്. പണം വാങ്ങാതെ ചുമടെടുക്കുന്ന പറ്റി അദ്ദേഹം പറയുന്നു. മുജീബ് റഹ്മാൻ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഷെയർ ചെയ്തു കൊണ്ടിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം