ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ് ഫോണ്‍ ഹാക്ക് ചെയ്യുന്ന സംഘങ്ങള്‍ സജീവമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. അപ്‌ഡേഷന്‍ നടത്തിയില്ലെങ്കില്‍ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തിയെടുക്കും. കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ സംഘമായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് ഈ മുന്നറിയിപ്പു നല്‍കുന്നത്. ലേറ്റസ്റ്റ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറാത്തവര്‍ക്കാണ് സൈബര്‍ ആക്രമണ സാധ്യത കൂടുതല്‍. ഫോണിന്റെ മൈക്ക്, ക്യാമറ എന്നിവ വഴിയായിരിക്കും ഹാക്ക് ചെയ്യപ്പെടുക. ജിപിഎസ് ലൊക്കേഷന്‍ ട്രാക്ക് ചെയ്തും വിവരങ്ങള്‍ ചോര്‍ത്തിയേക്കാം.
പഴയ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് ലിസ്റ്റത്തിലെ ന്യൂനതയാണ് സൈബര്‍ ആക്രമണകാരികള്‍ ആയുധമാക്കുന്നത്. സ്ട്രാന്‍ഡ്ഹോഗ് 2.0 എന്നാണ് ഈ ന്യൂനതയ്ക്കു നല്‍കിയിരിക്കുന്ന പേര്. സൈബര്‍ ആക്രമണത്തിന് ഇരയായ മൊബൈലിലെ ഏത് ആപ്പിലെയും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ ആപത്ത്. സുരക്ഷാ ഭീഷണിയില്‍നിന്ന് രക്ഷപ്പെടാന്‍ അപ്ഡേറ്റ്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം നിര്‍ദേശിക്കുന്നു.
ഇതിലൂടെ ഫോണ്‍ അപ്ഡേറ്റ് ചെയ്യുക. നിലവില്‍ എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളും ആന്‍ഡ്രോയ്സ്- 10 സപ്പോര്‍ട്ട് ചെയ്യും. പുതിയ വേര്‍ഷനിലേക്ക് മാറാനാണ് വിദഗ്ധ സംഘം നിര്‍ദേശിക്കുന്നത്. ആപ്പുകള്‍ അംഗീകൃതമാണോേെയന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ അവിടേയും അപകടം പതുങ്ങിയിരിപ്പുണ്ടാവുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.