നടുവില്‍: ടെറസിലേക്ക് ചാഞ്ഞുനിന്ന റബര്‍ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീട്ടമ്മ വീണുമരിച്ചു. നടുവില്‍ ആട്ടുകുളത്തെ മാങ്ങാടാന്റകത്ത് അഹമ്മദിന്റെ ഭാര്യ ആമിന(46)യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം. വീടിന്റെ രണ്ടാംനിലയുടെ ടെറസിലേക്ക് ചാഞ്ഞുനിന്ന സമീപത്തെ പുരയിടത്തിലെ റബര്‍ മരത്തിന്റെ ചെറിയ കമ്പ് മുറിക്കുകയായിരുന്നു ആമിന. ഇതിനിടെ താഴേക്ക് തെന്നിവീണു. ഉടന്‍ തളിപ്പറമ്പ് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ എകെജി മെമ്മോറിയല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: നഹീഫ്, അമീന. മരുമകന്‍: അസ്‌ലം.