സോഷ്യല്‍ മീഡിയ കമ്പനികളെ നിയന്ത്രിക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചു, പ്രകോപനം അമേരിക്കന്‍ പ്രസിഡണ്ടിന്റെ ട്വീറ്റില്‍ വസ്തുതാപരമായി ശരിയല്ലാത്ത രണ്ട് കാര്യങ്ങള്‍ ഉണ്ടെന്ന് മുന്നറിയിപ്പു നല്‍കിയത്

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ കമ്പനികളെ നിയന്ത്രിക്കുന്ന ഉത്തരവില്‍ ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ട്വീറ്റില്‍ വസ്തുതാപരമായി ശരിയല്ലാത്ത രണ്ട് കാര്യങ്ങള്‍ ഉണ്ടെന്ന് ട്വിറ്റര്‍ മുന്നറിയിപ്പു നല്‍കിയതാണ് പ്രകോപനത്തിനു കാരണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിയന്ത്രിക്കുകയോ പൂട്ടുകയോ ചെയ്യുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.

കൊവിഡ് ബാധിച്ച് ഒരു ലക്ഷത്തിലധികം പേര്‍ മരിക്കാനിടയായ അമേരിക്കയില്‍ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനശ്രദ്ധ തിരിക്കുന്നതിനുള്ള പ്രസിഡന്റിന്റെ ശ്രമമാണിതെന്ന് വിമര്‍ശകര്‍ പറയുന്നു. ചൈനയ്‌ക്കെതിരേ ട്രംപ് പ്രസ്താവനായുദ്ധം നടത്തുകയും ലോകാരോഗ്യ സംഘടന ചൈനയുടെ ഏറാന്‍മൂളികളാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം