ന്യൂഡല്‍ഹി: സംസ്‌കരിക്കാന്‍ ആളില്ലാത്തിതിനാല്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ കുന്നുകൂടുകയാണ്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ശ്മശാനങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ മോര്‍ച്ചറി മുഴുവന്‍ മൃതദേഹങ്ങളാണ്. ഇവയെല്ലാം തടിക്കഷണങ്ങള്‍ ഉപയോഗിച്ച് ദഹിപ്പിക്കാനുള്ള നടപടികളാണു നടക്കുന്നത്. ഡല്‍ഹിയിലെ ലോക് നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയുടെ മോര്‍ച്ചറി നിറയെ മൃതദേഹങ്ങളാണ്. എല്‍എന്‍ജെപി ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്നുള്ള മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ മൊബൈലിലൂടെ നിരവധി പേര്‍ ഷെയര്‍ ചെയ്യുകയാണ്. ആശുപത്രിയിലെ 80 റാക്കിലും മൃതദേഹങ്ങള്‍ നിറഞ്ഞതോടെ തറയിലും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. സമൂഹവ്യാപനം ഉണ്ടാവാതെ ശ്രദ്ധിച്ചില്ലെങ്കില്‍ സ്ഥിതി ഇനിയും ഗുരുതരമാവുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പുനല്‍കുന്നു.
സംസ്‌കരിക്കാന്‍ ആളില്ല; കൊറോണ ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹി ആശുപത്രികളില്‍ കുന്നുകൂടുന്നു
