റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊലീസുകാര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ ഒളിവില്‍, മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമമെന്ന് ആരോപിച്ച് പോലീസുകാര്‍ ഡിജിപിക്ക് പരാതി നല്‍കും

May 30, 2020 - 12:43 pm

കുമളി: പോലീസുകാര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ നടപടികള്‍ ഊര്‍ജിതമായപ്പോള്‍ സിപിഎം നേതാക്കള്‍ ഒളിവില്‍. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് സിപിഎം നേതാക്കള്‍ ഒളിവില്‍ പോയത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിട്ടുള്ളത്. കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭ്യമാവുന്നതുവരെ കേസ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

സിപിഎം ഏരിയ സെക്രട്ടറി വിജയാനന്ദ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍ തിലകന്‍ എന്നിവരാണ് സ്റ്റേഷനിലെ എഎസ്ഐ അടക്കമുള്ളവര്‍ക്കുനേരെ വധഭീഷണി മുഴക്കിയത്. വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ നേതാവിന്റെ വണ്ടി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്റ്റേഷനിലെത്തി വധഭീഷണി മുഴക്കിയത്. ജാമ്യമില്ലാവകുപ്പ് ചുമത്തുകയും അറസ്റ്റ് ഉടനുണ്ടാവുമെന്ന് മനസിലാവുകയും ചെയ്തതോടെയാണ് ഇരുവരും ഒളിവില്‍ പോയത്. അറസ്റ്റ് നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്കും ഡിജിപക്കും പരാതിനല്‍കാനാണ് പൊലീസുകാരുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *