റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വികാരി ആക്രമിക്കാന്‍ ശ്രമിച്ചു, ജീവന് ഭീഷണിയുണ്ട്: സിസ്റ്റര്‍ ലൂസി കളപ്പുര പരാതി

May 29, 2020 - 6:58 am

മാനന്തവാടി: പള്ളിവികാരി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ജീവന് ഭീഷണിയുണ്ടെന്നും കാട്ടി സിസ്റ്റര്‍ ലൂസി കളപ്പുര പരാതി പൊലീസില്‍ നല്‍കി. തന്റെ ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വെള്ളമുണ്ട പൊലീസിലാണ് പരാതി നല്‍കിയത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍നിന്നു പുറത്താക്കലിനു വിധേയയായ കാരക്കാമല കോണ്‍വെന്റിലെ സിസ്റ്ററാണ് ലൂസി കളപ്പുര.

വ്യാഴാഴ്ച രാവിലെയാണു സംഭവം. പള്ളിയിലെ പ്രാര്‍ഥനകള്‍ക്കുശേഷം വികാരിയുടെ മുറിയിലേക്കു ശ്രദ്ധിച്ച താന്‍ അവിടെ മഠത്തിലെ മദര്‍ സുപ്പീരിയര്‍ ഇരിക്കുന്നത് കണ്ടു. ഇരുവരെയും കണ്ടെന്ന വേവലാതിയില്‍ തന്നെ പിടികൂടാന്‍ വികാരി ഓടിയെത്തുകയും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ലൂസിയുടെ പരാതിയില്‍ പറയുന്നു. സിസ്റ്റര്‍ ലൂസി ഫോണില്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയശേഷം തിരിച്ചുപോയി. മഠത്തില്‍നിന്ന് പുറത്താക്കിയെങ്കിലും കാരക്കാമലയിലെ മഠത്തില്‍നിന്ന് സിസ്റ്റര്‍ ലൂസി താമസം മാറിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

One Comment on “വികാരി ആക്രമിക്കാന്‍ ശ്രമിച്ചു, ജീവന് ഭീഷണിയുണ്ട്: സിസ്റ്റര്‍ ലൂസി കളപ്പുര പരാതി”

Leave a Reply

Your email address will not be published. Required fields are marked *