ബിവറേജസിന് മുമ്പില്‍ പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷിനെ അറസ്റ്റ് ചെയ്തു

കൊട്ടാരക്കര: ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാലയ്ക്കു മുന്നില്‍ പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറസ്റ്റ് ചെയ്തു. കൊട്ടാരക്കരയില്‍ ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ചില്ലറ വില്‍പനശാല മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് ബിവറേജസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു തീരുമാനം ഉണ്ടാവുന്നതുവരെ ഔട്ട്‌ലെറ്റ് തുറക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു എംപിയുടെയും യുഡിഎഫ് അംഗങ്ങളുടെയും നേതൃത്വത്തില്‍ പ്രതിഷേധം. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തുനീക്കിയശേഷം ചില്ലറവില്‍പനശാലയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

Share
അഭിപ്രായം എഴുതാം