സൈബർ അക്രമികൾ സുപ്രധാന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നതായി ഗൂഗിൾ കണ്ടെത്തി. വാടക ഹാക്കര്‍മാര്‍ ഏറെയും ഇന്ത്യയില്‍ നിന്ന്; ഹാക്കിംഗ് ചില സര്‍ക്കാരുകള്‍ക്ക് വേണ്ടി; ആയിരത്തിലധികം യൂ ട്യൂബ് ചാനലുകള്‍ റദ്ദു ചെയ്തു; 1755 അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി;

ന്യൂഡൽഹി: പ്രധാനപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഗൂഗിൾ അക്കൗണ്ടുകൾ തുറക്കാൻ ഹാക്കർമാർ ശ്രമിക്കുന്നതായി കണ്ടെത്തിയ വിവരം കമ്പനി വെളിപ്പെടുത്തി. ചില സർക്കാരുകളുമായി ബന്ധപ്പെട്ട ഹാക്കർമാരാണ് ഇങ്ങനെ ശ്രമിക്കുന്നതെന്നും ഇതിനായി വാടകയ്ക്ക് നിയോഗിക്കപ്പെട്ടവർ ആണ് ഇവരെന്നും കമ്പനിയുടെ ബ്ലോഗിൽ പറയുന്നു. ഏതു സര്‍ക്കാരുകള്‍ക്കു വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പുറത്തു വിട്ടിട്ടില്ല.

വാടകയ്ക്ക് ഹാക്കർമാരെ നൽകുന്ന സ്ഥാപനങ്ങളിൽ നിന്നാണ് വിവരം ചോർത്തൽ ശ്രമമുണ്ടായിരിക്കുന്നത്. ഇതിലേറെയും ഇന്ത്യയിലുള്ള സ്ഥാപനങ്ങളാണ്. ഹാക്ക് ചെയ്യാനും അക്കൗണ്ടിൽനിന്ന് പ്രത്യേക വിവരങ്ങൾ ശേഖരിക്കാതെയും ആണ് സംഭവം ഉണ്ടായിരിക്കുന്നത് എന്ന് ഗൂഗിളിന്റെ സൈബർ ഭീഷണി വിശകലനം ചെയ്യുന്ന വിഭാഗം കണ്ടെത്തി. ആയിരത്തിലധികം യൂട്യൂബ് ചാനലുകൾ ഗൂഗിൾ നീക്കം ചെയ്തിട്ടുണ്ട്. സൈബർ ആക്രമണത്തിന്റെ ഭാഗമായി പരസ്പരം സഹായിച്ചും ബന്ധപ്പെട്ടും പ്രവർത്തിക്കുന്നവയാണ് ഇവ എന്ന് തിരിച്ചറിഞ്ഞ തുടർന്നായിരുന്നു നീക്കംചെയ്യൽ. ലോക ആരോഗ്യ സംഘടനയുടെ തെറ്റിദ്ധരിപ്പിക്കുന്ന ജി മെയിൽ അക്കൗണ്ടുകൾ ഉണ്ടാക്കിയ ഇന്ത്യൻ ഹാക്കിങ് സ്ഥാപനങ്ങളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. സാമ്പത്തിക സേവനങ്ങൾ നൽകുന്ന ബിസിനസ് സ്ഥാപനങ്ങളുടെ തലവന്മാർ ആരോഗ്യപരിരക്ഷാ രംഗത്തുള്ള വൻകിട കമ്പനികൾ, സ്ഥാപനങ്ങൾ, എന്നിവയെ ആണ് ഇന്ത്യയിൽനിന്നുള്ള വാടക ഹാക്കർമാർ ലക്ഷ്യം വെച്ചത്. അമേരിക്ക, സ്ലാവോണിയ, കാനഡ, ഇന്ത്യ, ബഹറിൻ, സൈപ്രസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളും വ്യക്തികളും ആണ് ഇവരുടെ ആക്രമണ ശ്രമത്തിന് ഇരയായിട്ടുള്ളത്. ഗൂഗിളിന്റെ സൈബർ സുരക്ഷിതത്വ വിഭാഗം ഇത് തിരിച്ചറിഞ്ഞ് 1755 അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പ് നിർദ്ദേശം നൽകി. ലോകാരോഗ്യസംഘടനയുടെ ജീവനക്കാർ, ആരോഗ്യ സേവന രംഗത്തുള്ള പ്രമുഖർ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്ക് നേരെയുള്ള സൈബർ ആക്രമണം തുടർന്നു കൊണ്ടിരിക്കുകയാണ് എന്ന് ഗൂഗിൾ പറയുന്നു

Share
അഭിപ്രായം എഴുതാം