വീട്ടമ്മയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ പ്രചരിപ്പിച്ച സഹകരണബാങ്ക് പ്രസിഡണ്ട് രാജിവച്ചു

ചാലക്കുടി: വീട്ടമ്മയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ പ്രചരിപ്പിച്ച സഹകരണബാങ്ക് പ്രസിഡണ്ട് രാജിവച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചാലക്കുടി സ്വദേശി അജീഷ് പറമ്പിക്കാടനെതിരേ പൊലീസ് കേസ് എടുത്തിരുന്നു. ചിത്രീകരിച്ച വീഡിയോ നിരന്തരം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. ചാലക്കുടിയിലെ ഒരു സഹകരണ ബാങ്കിന്റെ പ്രസിഡന്റായ ഇയാള്‍ സംഭവത്തെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇയാളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share
അഭിപ്രായം എഴുതാം